റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണ്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണ്‍ കുടുംബസംഗമവും ഓണാഘോഷവും നടത്തി

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗണ്‍ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ലബ്ബക്കട ഹൈറേഞ്ച് വില്ലാസില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്് പ്രദീപ് എസ് മണി അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മികച്ച കാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കട്ടപ്പന ഗായത്രി സില്‍ക്ക്‌സ് ഉടമ സജീവ് ഗായത്രിക്ക് കൈമാറി. അംഗപരിമിതര്‍ക്കുള്ള കാരുണ്യനിധി സഹായവും വിതരണം ചെയ്തു. എജി പ്രിന്‍സ് ചെറിയാന്‍, സെക്രട്ടറി കെ എസ് രാജീവ്, ജിജിആര്‍ മനോജ് അഗസ്റ്റിന്‍, പാസ്റ്റ് എജി ഡോ. മാത്യു തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






