രാജാക്കാട്ട് ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
രാജാക്കാട്ട് ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: രാജാക്കാട്ട് ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. ചെമ്മണ്ണാര്‍ സ്വദേശികളായ നിഖില്‍ സണ്ണി, അലക്‌സ് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. വളവ് തിരിഞ്ഞെത്തിയ ഒമിനിവാനില്‍ ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. വളവില്‍ നില്‍ക്കുന്ന മരക്കുറ്റി പിഴുത് മാറ്റാത്തതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ വളവ് തിരിഞ്ഞെത്തിയാല്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് നിരവധി അപകടങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. പരിക്കേറ്റവരെ രാജാക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






