വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഗവി സ്വദേശികളായ ഷിബു, അന്നക്കൊടി, വസന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത.് ചൊവ്വാഴ്ച രാവിലെ 11നോടെയാണ് അപകടം. വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കാര്‍ പെട്രോള്‍ പമ്പില്‍നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടയില്‍ കുമളിയിലേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് വെട്ടിക്കുന്നതിനിടയില്‍ ഗവി സ്വദേശികളായ അഞ്ചുപേര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ഇവരെ ഉടന്‍തന്നെ നാട്ടുകാര്‍ സാരമായ പരിക്കുകളോടെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






