കഞ്ഞിക്കുഴി പഞ്ചായത്ത് വയോജന ദിനാചരണം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
കഞ്ഞിക്കുഴി പഞ്ചായത്ത് വയോജന ദിനാചരണം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ വയോജന ദിനാചരണം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വൊസാര്‍ഡും ഗ്രേസ് സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷനും ചേര്‍ന്നാണ് വയോജന ദിനാചരണം നടത്തിയത്. ചടങ്ങില്‍ വയോജനങ്ങളെ ആദരിച്ചു. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ചും സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷനായി. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അനുഗ്രഹ എ ഡി, കിരണ്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






