വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി അത്രാശേരി രാമന്‍ നമ്പൂതിരി ആദ്യാക്ഷരം കുറിപ്പിച്ചു. കുമാരിപൂജ, പൂജവയ്പ്, വിദ്യാരംഭം എന്നീ ചടങ്ങുകളും നടത്തി. ശില്‍പിയും ചിത്രകാരനുമായ വിജില്‍ ടി ബാലനെ യോഗത്തില്‍ ആദരിച്ചു. അജിത്ത് കെ അരവിന്ദ് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ഗുരുകുലം എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീനഗരി രാജന്‍ അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അക്കാദമിക് പ്രമുഖ് അനില്‍ മോഹന്‍, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിമാരായ ഡോ. ഗീതമ്മ, ടീ എസ് മധു, പ്രിന്‍സിപ്പല്‍ അനീഷ് കെ എസ്,
വൈസ് പ്രിന്‍സിപ്പല്‍ റാണി മോള്‍ കെ നായര്‍, പിടിഎ പ്രസിഡന്റ് രാഹുല്‍ സുകുമാരന്‍, എംപിടിഎ പ്രസിഡന്റ് സൗമ്യ അനില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






