അണക്കര വാഴവീട്ടില്‍ പാചക വാതക ഏജന്‍സി തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദനം
അണക്കര വാഴവീട്ടില്‍ പാചക വാതക ഏജന്‍സി തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദനം

ഇടുക്കി: അണക്കര മേല്‍വാഴ വീടിന് സമീപം ഗാര്‍ഹിക ഗ്യാസ് കരിചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ ഭാരത് ഗ്യാസ് തൊഴിലാളികളെ അക്രമിച്ചതായി പരാതി. വെള്ളാരംകുന്ന പത്തുമുറി പുത്തന്‍വീട് വീട്ടില്‍ പ്രതീക്ഷ (26), തങ്കമണി ഒഴാങ്കല്‍ ജിസ്‌മോന്‍ സണ്ണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ജിസ്‌മോനെ ഉത്തരേന്ത്യന്‍ മോഡലില്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പ്രതീക്ഷയുടെ മര്‍ദിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിക്കുകയും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ 5 പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. പാല്‍പാണ്ടി, അശോകന്‍, അശോകന്റെ ഭാര്യ, 2 അതിഥി തൊഴിലാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
What's Your Reaction?






