കോണ്‍ഗ്രസ് കട്ടപ്പനയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി
കോണ്‍ഗ്രസ് കട്ടപ്പനയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പനയില്‍ ഗാസയിലെ വംശഹത്യക്കെതിരെ ഐക്യദാര്‍ഢ്യ സദസ് നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിലാണ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മിറ്റികള്‍ ഗാസയിലെ വംശഹത്യക്കെതിരെ പൊരുതുന്ന പലസ്തീന്‍ ജനതക്കായി ഐക്യദാര്‍ഢ്യ സദസ് നടത്തിയത്. അരുത് കാട്ടാള എന്നര്‍ത്ഥം വരുന്ന മാനിഷാദ എന്ന പേരിലാണ് ഗാന്ധിസ്‌ക്വയറില്‍ പരിപാടി നടത്തിയത്. എഐസി സി അംഗം അഡ്വ. ഇ എം അഗസ്തി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്, ബീനാ ടോമി, സിബി പാറപ്പായി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, ബിജു പൊന്നോലി, ജോസ് ആനക്കല്ലില്‍, ജെസി ബെന്നി, പി എസ് മേരിദാസന്‍, ഷമേജ് കെ ജോര്‍ജ്, ബീനാ ജോബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






