ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തങ്കമണി യൂണിറ്റ് കുടുംബസംഗമം നടത്തി
ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തങ്കമണി യൂണിറ്റ് കുടുംബസംഗമം നടത്തി

ഇടുക്കി: ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) തങ്കമണി യൂണിറ്റ് കുടുംബസംഗമം നടത്തി. തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംഘടന ഇന്ന് കരുത്തോടുകൂടി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്നലെകളില്‍ ഈ സംഘടനയ്ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സി വി വര്‍ഗീസ് പങ്കുവച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ യോഗത്തില്‍ അനുമോദിച്ചു. യൂണിയന്‍ പ്രസിഡന്റ്പി ജെ ബിനോയ് അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാക്ഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ വിജേഷ്, തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍, സിഐടിയു ഇടുക്കി ഏരിയ സെക്രട്ടറി കെ ജെ ഷൈന്‍, എം ജെ ജോണ്‍, പി ഡി സത്യന്‍, ചെയര്‍മാന്‍ ബിജു ജോര്‍ജ്, വൈസ് ചെയര്‍മാന്‍മാരായ കെ എസ് മോഹനന്‍, സിജോ എഴുവന്താനത്ത്, ജനറല്‍ കണ്‍വീനര്‍ റോയി കുന്നുംപുറത്ത്, സെക്രട്ടറി ഭുവനേന്ദ്രന്‍ നായര്‍, ട്രഷറര്‍ ഷൈജു കൊട്ടാരം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌നേഹ വിരുന്നും കലാപരിപാടികളും നടത്തി.
What's Your Reaction?






