ഇരട്ടയാര്‍ പഞ്ചായത്ത് ചില്ലുകുപ്പി ശേഖരണം 7, 8 തീയതികളില്‍

ഇരട്ടയാര്‍ പഞ്ചായത്ത് ചില്ലുകുപ്പി ശേഖരണം 7, 8 തീയതികളില്‍

Oct 6, 2025 - 17:42
 0
ഇരട്ടയാര്‍ പഞ്ചായത്ത് ചില്ലുകുപ്പി ശേഖരണം 7, 8 തീയതികളില്‍
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ഉപയോഗശൂന്യമായ ചില്ലുകുപ്പികള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ് വേസ്റ്റ് കളക്ഷന്‍ ഡ്രൈവ് 7, 8 തീയതികളില്‍ നടക്കും. പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്ന് ഉപയോഗശൂന്യമായ ചില്ലുകുപ്പികള്‍ രണ്ട് ദിവസം കൊണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. ഹരിത കര്‍മസേന ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തും. ഓരോ വാര്‍ഡുകളിലും പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്ത് വീടുടമകള്‍ മറ്റ് വ്യാപാരികള്‍ എന്നിവര്‍ ചില്ലുകുപ്പികള്‍ എത്തിച്ചുനല്‍കണം. ഇവിടെ നിന്ന് പഞ്ചായത്തിന്റെ വാഹനത്തില്‍ ഇവ ശേഖരിച്ച് എംസിഎഫിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുകയും 20ടണ്‍ ചില്ല് മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ സമയങ്ങളില്‍ നടത്തിയ ശേഖരണത്തിലുടെ 65ടണ്ണോളം ചില്ലുമാലിന്യങ്ങള്‍ നിലവില്‍ ശേഖരിച്ചുകഴിഞ്ഞു. ചില്ലുമാലിന്യം വന്‍തോതില്‍ ലഭിച്ചതോടെ ഇരട്ടയാര്‍ പഞ്ചായത്ത് ടാക്‌സി സ്റ്റാന്‍ഡിനുസമീപത്തായി ചില്ലുമാലിന്യ സംസ്‌കരണത്തിന് മാത്രമായി ഒരു മിനി എംസിഎഫും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് നടത്തുന്ന ഈ ബൃഹത്തായ പദ്ധതിക്ക് പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow