റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള: ട്രാക്കില്‍ പ്രതിഷേധവുമായി കായിക അധ്യാപകര്‍
റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള: ട്രാക്കില്‍ പ്രതിഷേധവുമായി കായിക അധ്യാപകര്‍
ഇടുക്കി: ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്കിടെ പ്രതിഷേധവുമായി കായിക അധ്യാപകര്‍. വര്‍ഷങ്ങളായി കായികാധ്യാപകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മേള നടക്കുന്ന നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഒന്നുപോലെ ബാധകമാകുന്ന വിധം കായികാധ്യാപകര്‍ക്ക് സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കുക, യുപി , ഹൈസ്‌കൂള്‍ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തികകള്‍ അനുവദിച്ച് പ്രമോഷനും നിയമനവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കായികാധ്യാപക സംഘട സമരം നടത്തിയത്. കായികാധ്യാപകര്‍ നടത്തിവരുന്ന സമരം മേളയുടെ നടത്തിപ്പിലും ചില ന്യൂനതകള്‍ വരുത്തിയിരുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്ഥമായി സംഘാടനത്തിലും പിഴവുകള്‍ പ്രകടമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കായിക മേളയുടെ ആ തിധേയത്വം ഏറ്റെടുക്കാനും വിവിധ കമ്മിറ്റികളുടെ ചുമതല ഏറ്റെടുക്കാനും കായികാധ്യാപകര്‍ തയാറായില്ല. ആലോചനയോഗങ്ങളില്‍നിന്ന് സ്വകാര്യ മാനേജ്‌മെന്റ സ്‌കൂള്‍ അധ്യാപകര്‍ ഒന്നടങ്കം വിട്ടു നിന്നു. ഡി ഡിയുടെ കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ചില ഗവ: അധ്യാപകര്‍ നടത്തിപ്പ് ചുമതല പോലും ഏറ്റെടുത്തത്.
What's Your Reaction?






