കാട്ടാന കലിയുടെ ജീവിക്കുന്ന രക്തസാക്ഷി: സര്‍ക്കാരിന്റെ കനിവ് കാത്ത് ജയ രാജ
കാട്ടാന കലിയുടെ ജീവിക്കുന്ന രക്തസാക്ഷി: സര്‍ക്കാരിന്റെ കനിവ് കാത്ത് ജയ രാജ

ഇടുക്കി: കാട്ടാന കലിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് നെടുങ്കണ്ടം പൂപാറ മൂലത്തറ സ്വദേശി ജയ രാജ. തലനാരിഴക്ക് ജീവന്‍ തിരികെ കിട്ടിയെങ്കിലും ഇന്നും നിരവധി ശാരീരിക പ്രതിസന്ധികള്‍ക്കിടെയിലാണ് ഇവരുടെ ജീവിതം. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവിടേണ്ടി വന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 2010ലാണ് ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ജയയെ കാട്ടാന ആക്രമിച്ചത്. ആന ചവിട്ടിയതിനെതുടര്‍ന്ന് വാരിയെല്ലിനും തോളെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളുടെ ചികിത്സക്കൊടുവിലാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വലതുകൈക്ക് സ്വാധീന കുറവുള്ളതിനാല്‍ ഒരു ജോലിക്കും പോകാന്‍ സാധിക്കില്ല. ആള്‍ മരണപ്പെട്ടാല്‍ മാത്രമെ ധനസഹായം നല്‍കുകയോള്ളുവെന്നും അയ്യായിരം രൂപ മാത്രം നല്‍കാമെന്നുമായിരുന്നു വനംവകുപ്പിന്റെ വാഗ്ദാനം. ഒരു നേരത്തെ മരുന്നിനുപോലും തുക തികയത്തതിനാല്‍ കുടുംബം ഇത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുക മാത്രമാണ് ഇവര്‍ക്ക് ലഭിച്ച ഏക സര്‍ക്കാര്‍ സഹായം. മറ്റുജോലികള്‍ ഒന്നും ചെയ്യാനാവാത്തതിനാല്‍ ചെറിയ ചായകട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അപ്പോഴും ചികിത്സക്കായി വാങ്ങിയ ലക്ഷങ്ങളുടെ കടം പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്.
What's Your Reaction?






