ഉപജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് എം ഗൗരിയെ മാട്ടുപ്പെട്ടി ഔര്‍ ഫാമിലി കൂട്ടായ്മ അനുമോദിച്ചു
ഉപജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് എം ഗൗരിയെ മാട്ടുപ്പെട്ടി ഔര്‍ ഫാമിലി കൂട്ടായ്മ അനുമോദിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമല മാട്ടുപ്പെട്ടി ഔര്‍ ഫാമിലി കൂട്ടായ്മ കട്ടപ്പനയില്‍ നടന്ന ഉപജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ എം ഗൗരിയെ അനുമോദിച്ചു. വണ്ടിപ്പെരിയാര്‍ സബ്ഇന്‍സ്പെക്ടര്‍ ടി എസ് ജയകൃഷ്ണന്‍ ഗൗരിക്ക് മൊമെന്റോ നല്‍കി. വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഗൗരി. കൂട്ടായ്മ പ്രസിഡന്റ് ഫോട്ടോ മണി അധ്യക്ഷനായി. സെക്രട്ടറി രാജാ ബി, കരാട്ടെ മാസ്റ്റര്‍ അനീഷ്, കുമളി കൂട്ടായ്മ പ്രവര്‍ത്തകരായ ജയറാം, മുരുകന്‍ പെരിയാര്‍ എസ്റ്റേറ്റ്, മണികണ്ഠന്‍ കെ എസ്, മുരുകൈയ്യ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

