കഞ്ഞിക്കുഴിയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാമേള നടത്തി
കഞ്ഞിക്കുഴിയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാമേള നടത്തി
ഇടുക്കി: കഞ്ഞിക്കുഴിയില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും ചേര്‍ന്ന് വായ്പാമേള നടത്തി. കഞ്ഞിക്കുഴി വ്യാപാരഭവനില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഷൈലജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷനായി. യോഗത്തില്‍ കുടുംബശ്രീ വ്യക്തിഗത വായ്പകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സലിംകുമാര്‍, പഞ്ചായത്തംഗങ്ങളായ ബേബി ഐക്കര, സില്‍വി സോജന്‍, അനില്‍ ജിത്ത് കെ എ എന്നിവര്‍ സംസാരിച്ചു. നിരവധി കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
What's Your Reaction?

