ഇരട്ടയാര്‍ പഞ്ചായത്ത് അങ്കണവാടി കലോത്സവം നടത്തി
ഇരട്ടയാര്‍ പഞ്ചായത്ത് അങ്കണവാടി കലോത്സവം നടത്തി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ അങ്കണവാടി കലോത്സവം കിളിക്കൊഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് വനിതാസാംസ്‌കാരിക നിലയത്തില്‍ 32 അങ്കണവാടികളില്‍ നിന്നായി നൂറുകണക്കിന് കുരുന്നുകള്‍ പങ്കെടുത്തു. പ്രഛന്ന വേഷധാരികളായും വ്യത്യസ്ത ഗാനങ്ങള്‍ക്ക് ചുവടുവെച്ചും കുരുന്നുകള്‍ കാണികളെ കയ്യിലെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജിഷ ഷാജി, ജോസ് തച്ചാപറമ്പില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി സി ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിജയികളായ കുരുന്നുകള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
What's Your Reaction?

