കട്ടപ്പനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം: 5 ലക്ഷത്തിന്റെ നാശം
കട്ടപ്പനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം: 5 ലക്ഷത്തിന്റെ നാശം
ഇടുക്കി: കട്ടപ്പന ഇടുക്കിവലയില്‍ കെട്ടിടത്തിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തിനശിച്ചു. എല്‍ഇഡി ബോര്‍ഡുകള്‍ തയാറാക്കി നല്‍കുന്ന ത്രിഡി ലേസര്‍ എന്ന സ്ഥാപനത്തിലും സിസി ടിവി സര്‍വീസ് സെന്ററിലുമാണ് അഗ്നിബാധയുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9ഓടെയാണ് സംഭവം. തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരന്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനെത്തിയപ്പോഴാണ് കെട്ടിടത്തില്‍നിന്ന് പുകയുയരുന്നത് കണ്ടത്. ഉടന്‍ കട്ടപ്പന പൊലീസിലും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചു. 10ലേറെ സേനാംഗങ്ങള്‍ ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. ജോലി പൂര്‍ത്തീകരിച്ച നിരവധി എല്‍ഇഡി ബോര്‍ഡുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?