അഞ്ചുരുളിയിലെ കര്‍ഷകരെ സംരക്ഷിക്കും: കോണ്‍ഗ്രസ്
അഞ്ചുരുളിയിലെ കര്‍ഷകരെ സംരക്ഷിക്കും: കോണ്‍ഗ്രസ്
ഇടുക്കി: നാലുപതിറ്റാണ്ടിലേറെയായി കൃഷിചെയ്തും വീടുവച്ചും താമസിക്കുന്ന അഞ്ചുരുളിയിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പ് നീക്കം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി. ഈ മേഖലയിലെ 25 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കണമെന്ന് നിര്‍ദേശിച്ച് വനംവകുപ്പ്, കെഎസ്ഇബിക്ക് കത്ത് നല്‍കിയിരുന്നു. ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. കൃഷിക്കാരുടെ കൈവശഭൂമിയില്‍ കടന്നുകയറാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇവിടെ ജണ്ടയിട്ട് കൃഷിഭൂമിയും വനമേഖലയും തിരിച്ചിട്ടുണ്ട്. കൃഷിഭൂമിയില്‍ കടന്നുകയറാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും കൃഷിക്കാരെ സംരക്ഷിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ പറഞ്ഞു.
What's Your Reaction?