സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്‍ അഖിലേന്ത്യ പണിമുടക്ക് 25,26 തീയതികളില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്‍ അഖിലേന്ത്യ പണിമുടക്ക് 25,26 തീയതികളില്‍
ഇടുക്കി:വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന അഖിലേന്ത്യാ പണി മുടക്കിന് അഭിവാദ്യമര്‍പ്പിച്ച് ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സ്റ്റാഫ് ഫെഡറേഷന്‍ കട്ടപ്പനയില്‍ യോഗം ചേര്‍ന്നു. 25, 26 തീയതികളിലാണ് പണിമുടക്ക്. കട്ടപ്പന സ്റ്റേറ്റ് ബാങ്കിന് മുമ്പില്‍ നടന്ന പ്രതിഷേധം സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരളാ സര്‍ക്കിള്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പ്രദീഷ് ആര്‍ ഉദ്ഘാടനം ചെയ്തു. പ്യൂണ്‍, ഗാര്‍ഡ്, ക്ലര്‍ക്ക് നിയമനം വേഗത്തിലാക്കുക, എന്‍പിഎസ് പെന്‍ഷന്‍ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുക, അര്‍ഹതപ്പെട്ട മുഴുവന്‍ ഘടകങ്ങളും പെന്‍ഷനുവേണ്ടി പരിഗണിക്കുക, 2019 മുതല്‍ നിയമനം ലഭിച്ച തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന ട്രാന്‍സ്ഫര്‍ അവകാശം പുനഃസ്ഥാപിക്കുക, നീതിപൂര്‍വമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിവിധ ബ്രാഞ്ചുകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ചുകൊണ്ട് നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു. റീജണല്‍ സെക്രട്ടറി ശ്രീകുമാര്‍, യൂണിറ്റ് സെക്രട്ടറിമാരായ രമ്യ ആര്‍, ടെസി ജോസ്, റോയിസ് ജോര്‍ജ്, സാബു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
.
What's Your Reaction?