മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം ആഘോഷിച്ചു   

മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം ആഘോഷിച്ചു   

May 21, 2026 - 13:08
 0
മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം ആഘോഷിച്ചു   
This is the title of the web page

ഇടുക്കി: മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തിന്റെ മുപ്പതാമത് വാര്‍ഷികം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി  ഉദ്ഘാടനംചെയ്തു. ഉപേക്ഷിക്കപ്പെട്ടവരെയും അംഗവൈകല്യമുള്ളവരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരേയും ഒരു കുടക്കീഴില്‍ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹമന്ദിരം കഴിഞ്ഞ 30 വര്‍ഷത്തിനിടെ നാലായിരത്തിലേറെ പേര്‍ക്കാണ് അഭയം നല്‍കിയത്. റോട്ടറി ക്ലബ് വഴി ആരംഭിച്ച പേപ്പര്‍ യൂണിറ്റ് വില്‍പ്പന സ്റ്റാള്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജന്‍ ജോര്‍ജ് ഉദ്ഘാടനംചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. ബ്രദര്‍ വി സി രാജുവിനെ ചടങ്ങില്‍ അനുമോദിച്ചു. ആരോഗ്യ മേഖലയില്‍ മികച്ച സേവനം നടത്തുന്ന ഡോ. സുഗുണ, കഴിഞ്ഞ പത്തുവര്‍ഷമായി സ്‌നേഹമന്ദിരത്തില്‍ പാചക വിദഗ്ധനായി സേവനം ചെയ്യുന്ന മുകുന്ദന്‍ പിള്ള എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫനും മുതിര്‍ന്ന വയോജനങ്ങളെ വാത്തികുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫും അനുമോദിച്ചു. എംഎല്‍എ റോയി കെ പൗലോസ് അധ്യക്ഷനായി. പടമുഖം ഫൊറോന ചര്‍ച്ച് വികാരി ഫാ. ഷാജു ചാമപ്പാറ, ജില്ലാ പഞ്ചായത്തംഗം ഷൈനിസജി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. മാളവിക ബാബു, പഞ്ചായത്തംഗങ്ങളായ ബോബസ് കെ എം, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, മുരിക്കാശേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യന്‍, വ്യാപാര സമിതി പ്രസിഡന്റ് ജോസ് വര്‍ഗീസ്, നോബിള്‍ ജോസഫ്, റോസക്കുട്ടി എബ്രഹാം, മോഹനന്‍ എടപ്പാട്ട്, ജോണ്‍സണ്‍ നാക്കോലിക്കര, ജോര്‍ജ് അമ്പഴം, കെ എം ജലാലുദ്ദീന്‍, നിബിന്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow