വെള്ളയാംകുടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
വെള്ളയാംകുടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
ഇടുക്കി: വെള്ളയാംകുടി അങ്കണവാടിയില്‍ പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ ബീന സിബി ഉദ്ഘാടനംചെയ്തു. സ്ഥലം മാറിപ്പോകുന്ന അങ്കണവാടി വര്‍ക്കര്‍ സിനിമോള്‍ പി ടിയ്ക്ക് യാത്രയയപ്പ് നല്‍കി. നവാഗതരായ കുട്ടികളെ പൂക്കളും മിഠായിയും നല്‍കി സ്വീകരിച്ചു. വക്കച്ചന്‍ പാമ്പാടി, ജോജോ കുടക്കച്ചിറ, സാഗര്‍ നടുവിലേമാലി, ഷാജി കുരുവിള, മോന്‍സി വേഴപറമ്പില്‍, വര്‍ക്കര്‍ നിഷ രതീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
