എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 

Jun 22, 2026 - 17:15
Jun 22, 2026 - 17:15
 0
എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ബാലവേദി പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ബാലവേദി പ്രവേശനോത്സവം സംഘടിപ്പിച്ചു. എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി പുള്ളോലില്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താനും അവരെ മികച്ച പൗരന്മാരാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ബാലവേദികള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മുന്‍ ഭാരവാഹികളെയും അനുമോദിച്ചു. ശാഖാ പ്രസിഡന്റ് കെ ജെ വിനോദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അനീഷ് എ സി, സെക്രട്ടറി സി എസ് പ്രസാദ്, യൂണിയന്‍ കമ്മിറ്റിയംഗം സബീഷ് പി എസ്, വനിതാ സംഘം പ്രസിഡന്റ് ഷീബ വിനോദ്, സെക്രട്ടറി ലിറ്റ സന്തോഷ്, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ബിനീഷ് പി എസ്, സെക്രട്ടറി അജീഷ് എ സി, കുമാരിസംഘം സെക്രട്ടറി അഞ്ജന മണികണ്ഠന്‍, അധ്യാപകരായ ലക്ഷ്മി ബിനീഷ്, അനിത സുബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow