കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യോഗാദിനം ആചരിച്ചു
കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യോഗാദിനം ആചരിച്ചു
ഇടുക്കി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സുജിത്ത് ശശി അധ്യക്ഷനായി. ഭാരതത്തിന്റെ പ്രാചീന പാരമ്പര്യത്തിന്റെ ഭാഗമായ യോഗ ലോകത്തിന് ഭാരതം നല്‍കിയ മഹത്തായ ആരോഗ്യ സംഭാവനയാണ്. യോഗയ്ക്ക് ആഗോള അംഗീകാരവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കപ്പെടുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. ആരോഗ്യ സംരക്ഷണത്തിനും മാനസിക-ശാരീരിക ക്ഷേമത്തിനുമായി യോഗ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജയദേവന്‍ കെ എസ്, സി എന്‍ രാജപ്പന്‍, പി എസ് ശ്രീഹരി, ഗൗതം കൃഷ്ണ, സോജന്‍ പി എസ്, ബോണി വര്‍ഗീസ്, പി ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?