തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 

തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 

Jun 22, 2026 - 17:00
 0
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ യോഗ ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി ജൂനിയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ യോഗ ദിനാചരണം സംഘടിപ്പിച്ചു. തങ്കമണി സാന്റാ മരിയ പ്രകൃതി ചികിത്സാലയത്തിലെ ഡോ. സിസ്റ്റര്‍ എല്‍സിറ്റ് യോഗാ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനംചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ പരിശീലനത്തിന്റെ ആദ്യ ഭാഗമായി 50 എന്‍സിസി ജൂനിയര്‍ കേഡറ്റുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡിജിറ്റല്‍ ഡീറ്റോക്‌സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍  തങ്ങളുടെ ഡിജിറ്റല്‍ ഉപയോഗം നിലവില്‍ ഉള്ളതില്‍നിന്നും ഒരു മണിക്കൂര്‍ കുറയ്ക്കുമെന്ന് പ്രതിജ്ഞയുമെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow