കുമളിയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് വൃദ്ധ മരിച്ചു
കുമളിയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് വൃദ്ധ മരിച്ചു

ഇടുക്കി : കുമളി രണ്ടാംമൈലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് വൃദ്ധ മരിച്ചു. കുമളി കാരക്കണ്ടത്തില്‍ ലക്ഷ്മി(80) യാണ് മരിച്ചത്. വ്യാഴം രാവിലെ 10 ഓടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകുകയായിരുന്നു ലക്ഷ്മി. എതിരെവന്ന പിക് അപ്പിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






