സഹകരണ അദാലത്ത് 28ന് ചെറുതോണിയില്‍
സഹകരണ അദാലത്ത് 28ന് ചെറുതോണിയില്‍
ഇടുക്കി: സഹകരണ ബാങ്കുകളും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി 28ന് ചെറുതോണിയില്‍ സഹകരണ അദാലത്ത് നടത്തുമെന്ന് റോയി കെ. കെ. പൗലോസ് എംഎല്‍എ. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വായ്പകള്‍ ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് അദാലത്ത്. വായ്പാ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ സ്വീകരിക്കുന്ന ജപ്തി നടപടി മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി അവസാനിക്കാനിരിക്കെ ബാങ്കുകളുടെ ജനങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന പരാതികള്‍ വ്യാപകമായിരുന്നു. ഇടുക്കി നിയോജകമണ്ഡല പരിധിയില്‍ ഉള്‍പ്പെടുന്ന സഹകരണ ബാങ്കുകളുടെ അധികൃതരെയും വിവിധ നടപടികള്‍ നേരിടുന്ന പൊതുജനങ്ങളെയും അദാലത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അദാലത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തിലാണ് എം ഡി അര്‍ജുനന്‍, അനില്‍ ആനിക്കനാട്ട്, എം കെ പുരുഷോത്തമന്‍, അഡ്വ. അനീഷ് ജോര്‍ജ്, എന്‍ പുരുക്ഷേത്തമന്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?