അഡ്വ. എഫ് രാജ എംഎല്‍എയുടെ ഓഫീസ് അടിമാലിയില്‍ തുറന്നു 

അഡ്വ. എഫ് രാജ എംഎല്‍എയുടെ ഓഫീസ് അടിമാലിയില്‍ തുറന്നു 

Nov 10, 2026 - 16:30
 0
അഡ്വ. എഫ് രാജ എംഎല്‍എയുടെ ഓഫീസ് അടിമാലിയില്‍ തുറന്നു 
This is the title of the web page

ഇടുക്കി: അഡ്വ. എഫ് രാജ എംഎല്‍എയുടെ ഓഫീസ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. നിലവില്‍ മൂന്നാറില്‍ മാത്രമായിരുന്നു എംഎല്‍എ ഓഫീസിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നത്. ദേവികുളം നിയോജകമണ്ഡലത്തിന്റെ വിസ്തൃതി കണക്കിലെടുത്താണ് അടിമാലിയിലും ഓഫീസ് ആരംഭിച്ചത്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി എം സിദ്ധിഖ് അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. വഹിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ദിഖ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow