മൂന്നാറിലെ റിസോര്‍ട്ടിലെ യുവതി മരിച്ചനിലയില്‍
മൂന്നാറിലെ റിസോര്‍ട്ടിലെ യുവതി മരിച്ചനിലയില്‍

ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ റിസോര്‍ട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി പൂവള്ളി പടിഞ്ഞാറ്റേതില്‍ മനുവിന്റെ ഭാര്യ ജ്യോതി(33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജ്യോതിയും മനുവും ഏഴ് വയസുള്ള മകന്‍ മാധവും പഴയ മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ബുധനാഴ്ച പകല്‍ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയ ജ്യോതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ റിസോര്‍ട്ടിലെ ജീവനക്കാരും ചേര്‍ന്ന് മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






