നെടുങ്കണ്ടത്ത് തോട്ടാപൊട്ടി യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടത്ത് തോട്ടാപൊട്ടി യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: നെടുങ്കണ്ടം കാമാക്ഷി വിലാസത്ത് തോട്ടാ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കമ്പംമെട്ട് സ്വദേശി ലയങ്കല്‍ രാജേന്ദ്രന്‍(40) ആണ് മരിച്ചത്. അണക്കര പച്ചിലേടത്ത് ജയ്മോന്‍(36) ഗുരുതരമായി പരിക്കേറ്റ് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് ഏഴിന് കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റിലാണ് അപകടം. വെള്ളമില്ലാത്ത കുഴല്‍ക്കിണറില്‍ തോട്ടപൊട്ടിച്ചിടുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






