ജില്ലാതല ഉള്‍ച്ചേര്‍ക്കല്‍ കായികമേള കട്ടപ്പനയില്‍
ജില്ലാതല ഉള്‍ച്ചേര്‍ക്കല്‍ കായികമേള കട്ടപ്പനയില്‍

ഇടുക്കി: സമഗ്രശിക്ഷ കേരളത്തിന്റെ ജില്ലാതല ഉള്‍ച്ചേര്‍ക്കല്‍ കായികോത്സവം കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ഹാന്‍ഡ് ബോള്‍, ലോങ് ജംപ്, ഓട്ട മത്സരം, ബാഡ്മിന്റണ്‍, ഫണ്‍ ഗെയിംസ്, ക്രിക്കറ്റ് എന്നീ മത്സരങ്ങളിലായി 250ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭാ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബിമോള്‍ രാജന്‍, പ്രിന്‍സിപ്പല്‍ മാണി, ഗിരിജാകുമാരി എം.വി, റിന്‍സിമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. അനുമോള്‍ ചന്ദ്രന്‍, ഷിജിമോള്‍, ജസീന തോമസ്, ഷജിമോള്‍ ഇ കെ., ബര്‍ട്ടിന്‍ തോമസ്, അജിത്ത് മോഹന്‍ദാസ് എന്നിവരാണ് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്.
What's Your Reaction?






