സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര: യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു യോഗം ചേര്‍ന്നു
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര: യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു യോഗം ചേര്‍ന്നു

ഇടുക്കി: സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സ്വീകരണത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. യാത്രയ്ക്ക് മുന്നോടിയായി 19ന് കട്ടപ്പനയില്‍ വിളംമ്പര റാലി നടത്തും. 21ന് കോളേജുകളില്‍ നിന്ന് ജാഥയായി കെ.എസ്.യു പ്രവര്‍ത്തകര്‍ യാത്രയില്‍ അണിചേരും. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരി അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, മോബിന്‍ മാത്യു, ജിതിന്‍ ഉപ്പുമാക്കല്‍, കെ എസ് സജീവ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






