യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 4.5 ലക്ഷം തട്ടിയ പൂനെ സ്വദേശി അറസ്റ്റില്‍
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 4.5 ലക്ഷം തട്ടിയ പൂനെ സ്വദേശി അറസ്റ്റില്‍

ഇടുക്കി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് റിസോര്‍ട്ട് ജീവനക്കാരിയുടെ പക്കല്‍ നിന്ന് 4.5 ലക്ഷം രൂപ തട്ടിയെടുത്ത പൂനെ സ്വദേശി പിടിയിലായി. റിസോര്‍ട്ടുകളില്‍ താമസിച്ച് തട്ടിപ്പ് നടത്തിവന്ന ഹെന്‍സണ്‍ ഡിസൂസ(33)യെയാണ് കുമളി എസ്ഐ ലിജോ പി. മണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ഹെന്‍സണും ഭാര്യയും ചേര്‍ന്നാണ് സ്പ്രിംഗ്വാലിയിലെ ഒരു റിസോര്‍ട്ട് ജീവനക്കാരിയില്‍നിന്ന് പണം തട്ടിയത്. ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്ത് കുമളിയിലെത്തിച്ച പ്രതിയെ റിസോര്‍ട്ട് ജീവനക്കാരി തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി
What's Your Reaction?






