അശാസ്ത്രീയമായ ഓട നിര്‍മ്മാണം: ഇരട്ടയാര്‍ റോഡില്‍ വെള്ളക്കെട്ട് 

അശാസ്ത്രീയമായ ഓട നിര്‍മ്മാണം: ഇരട്ടയാര്‍ റോഡില്‍ വെള്ളക്കെട്ട് 

Jul 24, 2024 - 19:00
 0
അശാസ്ത്രീയമായ ഓട നിര്‍മ്മാണം: ഇരട്ടയാര്‍ റോഡില്‍ വെള്ളക്കെട്ട് 
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ പേഴുംക്കവലക്ക് സമീപമുള്ള വെള്ളക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുന്നു. ഓട നിര്‍മാണത്തിലെ അശാസ്ത്രിയതയാണ് മഴപെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. സമീപത്തുള്ള വീട്ടിലേക്കും സ്ഥാപനത്തിലേക്കും കുട്ടികളടക്കമുള്ളവര്‍ എത്തുന്നത് ഈ മലിന ജലത്തിലൂടെയാണ്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. വെള്ളം ഒഴുകിപ്പോകേണ്ട ഓടയില്‍ പൂര്‍ണമായും മണ്ണ് നിറഞ്ഞ അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് സാംക്രമിക രോഗങ്ങള്‍ പടരാനും സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow