വട്ടവടയിലെ ജനവാസമേഖലയില്‍ നിലയുറപ്പിച്ച് കാട്ടാനകള്‍
വട്ടവടയിലെ ജനവാസമേഖലയില്‍ നിലയുറപ്പിച്ച് കാട്ടാനകള്‍

ഇടുക്കി: മറയൂരിന് പിന്നാലെ വട്ടവടയിലെ ജനവാസമേഖലയിലും കാട്ടാനശല്യം. വട്ടവട പഴത്തോട്ടം മേഖലയിലിറങ്ങിയ കാട്ടാനകള്‍ പച്ചക്കറികള്‍ നശിപ്പിച്ചു. ഇവയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ഓടിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒന്നിലധികം കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ചതോടെ കര്‍ഷകര്‍ കൃഷിയിടത്തിലിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വായ്പയെടുത്ത് ഇറക്കിയ കൃഷി ആനകള്‍ നശിപ്പിച്ചതോടെ ആശങ്കയിലാണ് കര്‍ഷകര്‍. പലകൃഷിയിടങ്ങളില്‍ നിന്നും ആനകളെ തുരത്തിയില്ലെങ്കില്‍ കൂടുതല്‍ നഷ്ടം സംഭവിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
What's Your Reaction?






