മാങ്കുളം വിരിപാറയിലെ മോഷണം: പ്രതി പിടിയില്‍
മാങ്കുളം വിരിപാറയിലെ മോഷണം: പ്രതി പിടിയില്‍

ഇടുക്കി: മാങ്കുളം വിരിപാറയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറ സ്വദേശി സോമന്‍ ഭാസ്‌കരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. വിരിപാറയിലെ വ്യാപാര സ്ഥാപനത്തിലെത്തിയ സോമന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു. എസ്.എച്ച്.ഒ രാജന്‍ കെ അരമന, എസ്.ഐ അജേഷ് കെ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






