ജൈവവള നിര്‍മാണ രംഗത്ത് മാതൃകയായി മൂന്നാര്‍ പഞ്ചായത്ത്
ജൈവവള നിര്‍മാണ രംഗത്ത് മാതൃകയായി മൂന്നാര്‍ പഞ്ചായത്ത്

ഇടുക്കി : ജൈവ വള നിര്‍മാണ രംഗത്ത് മാതൃക സൃഷ്ടിച്ച് മൂന്നാര്‍ പഞ്ചായത്ത്.2022-24 കാലയളവില്‍ ഏഴര ലക്ഷത്തിലധികം രൂപയുടെ ജൈവവളമാണ് പഞ്ചായത്തിൽ വിറ്റഴിച്ചത്. .ജൈവവള നിര്‍മാണം മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങൾ തുടങ്ങിയവ മികച്ച രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കി. .കുറഞ്ഞ വിലയില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ജൈവ വളം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയ രീതികള്‍ വളം നിര്‍മാണത്തിന് ഉപയോഗപ്പെടുത്തി ജൈവ വളത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കും. ജൈവ വള നിര്‍മാണത്തിനപ്പുറം മൂന്നാറിനെ പൂര്‍ണതോതില്‍ മാലിന്യമുക്ത ഇടമാക്കുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
What's Your Reaction?






