വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ യുവജ്യോതി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രാവിലെ 7 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ വഴികളിലെ കാടുകള്‍ മുഴുവന്‍ വെട്ടിമാറ്റുകയും സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും ചെയ്തു. എസ്എച്ച്ജിയുടെ ഈ പ്രവര്‍ത്തനം സ്‌കൂളിന് വലിയ സഹായകരമായെന്ന് ഹെഡ്മാസ്റ്റര്‍ പുഷ്പരാജന്‍ പറഞ്ഞു. സംഘം ഭാരവാഹികളായ സെക്രട്ടറി ജമാല്‍ ടി എസ്, പ്രസിഡന്റ് സുരന്ദ്രന്‍, മറ്റ് ഭാരവാഹികളായ ഷാജി ജമാല്‍, ശിവരാജ്, മുരുകന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഇവരോടൊപ്പം പിടിഎ പ്രസിഡന്റ് ഭാരത്, മറ്റ് അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.
What's Your Reaction?






