കെആര്‍ടിഎ ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍
കെആര്‍ടിഎ ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍
ഇടുക്കി: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. സിപിഐഎം ഏരിയ സെക്രട്ടറി വി.ആര്‍.സജി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്‌കൂളുകളില്‍ എസ്എസ്‌കെയുടെ ഭാഗമായി ജോലിചെയ്യുന്ന സെപെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ സംഘടനയാണ് കെആര്‍ടിഎ. കഴിഞ്ഞ സെപ്റ്റംബര്‍ 3ന് ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ വിജയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങിനാണ് കണ്‍വെന്‍ഷന്‍ നടന്നത്. സ്ഥിര നിയമനം, ശമ്പള വര്‍ധനവ്, ലീവ് സറണ്ടര്‍, മുടങ്ങാതെ ശമ്പളം ലഭിക്കുക, സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നടത്തുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ടിഎ വര്‍ധിപ്പിക്കുക, ഇഎസ്എ ആനുകൂല്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി സംഘടന മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കെആര്‍ടിഎ ജില്ലാ പ്രസിഡന്റ് ഷാന്റി പി.ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിജിന്‍ കുമാര്‍ വി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ആര്‍ ഷാജിമോന്‍, പളനി സ്വാമി, ജില്ലാ സെക്രട്ടറി ബിന്‍സി തോമസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഡെയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

