ഉപ്പുതറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി
ഉപ്പുതറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി

ഇടുക്കി: ഉപ്പുതറ മുസ്ലിം പള്ളിക്ക് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. നാലു ദിവസമായി പൊട്ടി കിടക്കുന്ന പൈപ്പിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തയ്യാറാകുന്നില്ലായെന്നാണ് ഉയരുന്ന ആക്ഷേപം. ജലക്ഷാമം രൂക്ഷമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






