അടിസ്ഥാന സൗകര്യമില്ല: ഉപ്പുതറ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ബുദ്ധിമുട്ടുന്നു
അടിസ്ഥാന സൗകര്യമില്ല: ഉപ്പുതറ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ ബുദ്ധിമുട്ടുന്നു

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതായി പരാതി. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി ശേഖരിക്കുന്ന മാലിന്യം യഥാസമയം നീക്കാത്തതും മിനി എംസിഎഫിലെ വൃത്തിഹീനമായ അന്തരീക്ഷവുമാണ് സേനാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഉപ്പുതറ കൃഷിഭവനുസമീപം തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റിന്റെ പരിസരത്താണ് മാലിന്യം ശേഖരിക്കുന്നത്. ബെയ്‌ലിങ് ചെയ്ത് തരംതിരിച്ചുവയ്ക്കുന്നവ യഥാസമയം നീക്കാത്തതിനാല്‍ മാലിന്യം കുന്നുകൂടുന്ന സ്ഥിതിയാണ്. ഇത് സേനാംഗങ്ങളുടെ ദൈനംദിന ജോലികളെ പ്രതികൂലമായി ബാധിക്കുന്നു. തുമ്പൂര്‍മൂഴി മോഡല്‍ പ്ലാന്റില്‍ ഉല്‍പാദിപ്പിച്ച വളം യഥാസമയം നീക്കാത്തതും ഇവരെ ബുദ്ധിമുട്ടിക്കുന്നു. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ കഴിയുന്നില്ല. വെള്ളമില്ലാത്തതിനാല്‍ ശുചിമുറിയും ഉപയോഗിക്കാന്‍ കഴിയുന്നില്ല. മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന ഗോഡൗണിന്റെ മുന്‍വശം സേനാംഗങ്ങളുടെ ആവശ്യപ്രകാരം രണ്ടുമാസംമുമ്പ് പഞ്ചായത്ത് റൂഫിങ് ചെയ്ത് നല്‍കിയിരുന്നു. പുതിയ സ്ഥലംവാങ്ങി എംസിഎഫ് മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്നാണ് സേനാംഗങ്ങളുടെ ആവശ്യം.
What's Your Reaction?






