കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രാജ്യൂവേഷൻ സെറിമണിയും യാത്രയയപ്പും സംഘടിപ്പിച്ചു
കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രാജ്യൂവേഷൻ സെറിമണിയും യാത്രയയപ്പും സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഐഎസ്ഐ ബാച്ചിലേ വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണിയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി. എ. പ്രസി. പി ജെ സേവ്യർ അധ്യക്ഷനായി
നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.ജെ.ബെന്നി കുട്ടികൾക്ക് ഗ്രാജ്യൂവേഷൻ മൊമന്റോ വിതരണം ചെയ്തു.
മലങ്കര സെന്റ് പോൾസ് ദേവാലയ വികാരി അനിൽ ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സി. സാലി അബ്രഹാം, പ്രിൻസിപ്പൽ സി. സോഫി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
What's Your Reaction?






