ഇടുക്കി ജലാശയത്തില്‍ യുവാവ് മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവിലില്‍: മരിച്ചത് കാക്കത്തോട് സ്വദേശി ജെറിന്‍
ഇടുക്കി ജലാശയത്തില്‍ യുവാവ് മുങ്ങിമരിച്ചു: അപകടം അയ്യപ്പന്‍കോവിലില്‍: മരിച്ചത് കാക്കത്തോട് സ്വദേശി ജെറിന്‍

ഇടുക്കി: ഇടുക്കി ജലാശയത്തില്‍ യുവാവ് മുങ്ങിമരിച്ചു. ഉപ്പുതറ കാക്കത്തോട് പാറയ്ക്കല്‍ ജെറിന്‍ പി തോമസ്(മാത്തുക്കുട്ടി 27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കാക്കത്തോടിനുസമീപം അണക്കെട്ടില്‍ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ് ജെറിന്‍.
What's Your Reaction?






