ഇടുക്കി: ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ ഓഫ് ഇന്ത്യ എഴുകുംവയല്‍ ടീമിന്റെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. പുഷ്പഗിരി ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ജേക്കബ് ദേവകുമാര്‍ ബ്ലാക്ക് ബെല്‍റ്റ് വിതരണവും അനുമോദന യോഗവും ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് ബെല്‍റ്റ് ലഭിക്കുന്നതോടുകൂടിയാണ് യഥാര്‍ഥത്തില്‍ കരാട്ടേ എന്ന അഭ്യാസ മുറ പഠിക്കാന്‍ ആരംഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാതെ മനസ് ഏകാഗ്രമാക്കുവാനും ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികള്‍ ഉണ്ടായാലും അതെല്ലാം നേരിട്ട് മുമ്പോട്ട് പോകുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാട്ടെ പഠനത്തിനൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ചീഫ് ഇന്‍സ്ട്രക്ടര്‍ മാത്യു ജോസഫ് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് ഐക്കര മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് വി ഡി അബ്രഹാം വിശിഷ്ട അതിഥിയായി. നെടുങ്കണ്ടം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാന്‍ സുരേഷ്, സെന്‍സായിമാരായ പി എസ് ശ്രീഹരി, സുഭാഷ് എസ്, അഖില്‍ വിജയന്‍, സച്ചിന്‍ ടോം തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍സായിമാരായ അച്ചു ദേവസ്യ, വൈഷ്ണവ്, ബിബിന്‍ ജോഷി, അശ്വിന്‍, സാരംഗ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.