ബിഎസ്എന്‍എലിനു റേഞ്ചില്ല: എഴുകുംവയലും വലിയതോവാളയും പരിധിക്ക് പുറത്ത്

ബിഎസ്എന്‍എലിനു റേഞ്ചില്ല: എഴുകുംവയലും വലിയതോവാളയും പരിധിക്ക് പുറത്ത്

Jun 18, 2025 - 11:34
 0
ബിഎസ്എന്‍എലിനു റേഞ്ചില്ല: എഴുകുംവയലും വലിയതോവാളയും പരിധിക്ക് പുറത്ത്
This is the title of the web page

ഇടുക്കി: എഴുകുംവയല്‍, വലിയതോവാള മേഖലകളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് തകരാറിലായതോടെ നാട്ടുകാര്‍ പരിധിക്ക് പുറത്തായി. പലരുടെയും ബിഎസ്എന്‍എല്‍ നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടാറില്ല. കോള്‍ കണക്ടായാല്‍ തന്നെ മറുവശത്ത് വിളിച്ചയാള്‍ക്ക് പകരം സംസാരിക്കുന്നത് മറ്റ് ആളുകളാണ്. നിരവധിയാളുകളാണ് നെറ്റ് വര്‍ക്ക് തകരാറില്‍ ബുദ്ധിമുട്ടുന്നത്. ബിഎസ്എന്‍എല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് എഴുകുംവയലില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേഖലയിലെ ഭൂരിഭാഗം ആളുകളും ബിഎസ്എന്‍എല്‍ ഗുണഭോക്താക്കളായി. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നില്ല. വൈദ്യുതി മുടങ്ങിയാല്‍ ടവറില്‍നിന്നുള്ള സിഗ്‌നല്‍ നിലയ്ക്കുമെന്നും ജനറേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. എഴുകുംവയല്‍ നാട്ടുകൂട്ടം കൂട്ടായ്മ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എലിനുപരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നെറ്റ്‌വര്‍ക്കിന് തകരാറില്ലെന്നായിരുന്നു ഇവരുടെ വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow