വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിലെ സെന്‍സറിങ് റൂം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിലെ സെന്‍സറിങ് റൂം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂളിലെ സെന്‍സറിങ് റൂമിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ബസിന്റെ ഫ്ളാഗ് ഓഫും നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ റോസിന്‍ അധ്യക്ഷയായി. 104 കുട്ടികളാണ് അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്. കെഎസ്എഫ്ഇയുടെ സിഎസ്ആര്‍ ഫണ്ട് വഴി മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രമഫലമായാണ് ബസ് ലഭിച്ചത.് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. എക്സപ്ഷണല്‍ ലേണിങ് സിഇഒ ഡോ. ജിനോ അരുഷി ഡിജിറ്റല്‍ ടാബുകളും കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബി സെന്‍സറിങ് മുറിയും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി തോമസ്, സിസ്റ്റര്‍ ബെന്നോ, പിടിഎ പ്രസിഡന്റ് സൈമണ്‍ തോമസ്, എംപിടിഎ പ്രസിഡന്റ് ജാന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






