കാവല്‍ മാലാഖയായി വീണ്ടും മാര്‍ട്ടിനസ്; ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍
കാവല്‍ മാലാഖയായി വീണ്ടും മാര്‍ട്ടിനസ്; ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍

വെബ് ഡെസ്‌ക്: കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം (42). എമിലിയാനോ മാര്‍ട്ടിനസ് ഇക്വഡോറിന്റെ 2 കിക്കുകള്‍ തടുത്തു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ആദ്യ കിക്ക് മെസ്സി പാഴാക്കി. മെസ്സിക്ക് ശേഷം കിക്കെടുത്ത അര്‍ജന്റീന താരങ്ങളെല്ലാം ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ആദ്യപകുതിയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിലൂടെയാണ് അര്‍ജന്റീന ലീഡെടുത്തത്. എന്നാല്‍ മത്സരത്തിലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ ഇക്വഡോര്‍ ഒപ്പമെത്തി. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിക്ക് പിഴച്ചതോടെ അര്‍ജന്റീനയുടെ ചങ്കിടിപ്പേറി. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പുറത്തുപോയി. എന്നാല്‍ ഇക്വഡോറിന്റെ ആദ്യ കിക്ക് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടുത്തു. അര്‍ജന്റീനയുടെ രണ്ടാം കിക്കെടുത്ത ജൂലിയന്‍ ആല്‍വാരെസ് പന്ത് വലയിലെത്തിച്ചപ്പോള്‍ ഇക്വഡോറിന്റെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയുടെ ഷോട്ടും തടുത്തിട്ട് എമിലിയാനോ അര്‍ജന്റീനയുടെ ശ്വാസം വീണ്ടെടുത്തു. പിന്നീട് കിക്കെടുത്ത മാക് അലിസ്റ്ററും ഗോണ്‍സാലോ മൊണ്ടിയാലും നിക്കൊളാസ് ഒട്ടമെന്‍ഡിയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു
What's Your Reaction?






