കെഎല്‍ഡി യൂണിറ്റ് കട്ടപ്പനയില്‍നിന്ന് മാറ്റാന്‍ ശ്രമം
കെഎല്‍ഡി യൂണിറ്റ് കട്ടപ്പനയില്‍നിന്ന് മാറ്റാന്‍ ശ്രമം

ഇടുക്കി: മൃഗസ്ഥരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎല്‍ഡി യൂണിറ്റ് കട്ടപ്പനയില്‍നിന്ന് മാറ്റാന്‍ ശ്രമം നടക്കുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലമായി കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇവിടെനിന്ന് മാറ്റുന്നതോടെ ക്ഷീര കര്‍ഷകരാണ് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പ്രതിരോധ കുത്തിവെയ്പ്പ്, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തില്‍ സ്ഥാപനം മാറ്റുന്നതുസംബന്ധിച്ച് അനുകൂലമായ തീരുമാനം എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
What's Your Reaction?






