മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വാഹന പ്രചരണ ജാഥ തുടങ്ങി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വാഹന പ്രചരണ ജാഥ തുടങ്ങി
ഇടുക്കി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒക്ടോബറില്‍ നടത്തുന്ന കുടിശിക നിവാരണ ക്യാമ്പിന് മുന്നോടിയായായുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. ജില്ലാ ഓഫീസ് പടിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ കെ കെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കുടിശിക നിവാരണ ക്യാമ്പ് നടത്തുന്നത്. ജാഥയ്ക്ക് നേതൃത്വം നല്‍കുന്ന അസീഫ് കെ ബി, ഷമീര്‍ വി എസ്, എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. സജീവ്കുമാര്‍, യൂണിയന്‍ ഭാരവാഹികളായ കെ. വി. ജോയി, സഞ്ചു ഐ പി, ട്രേഡ് ജയകുമാര്‍ കെ. എസ്, ടി കെ. കരീം, കെ കെ അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപദേശക സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, മോട്ടോര്‍ തൊഴിലാളികളി ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

