ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം പാലത്തിന്റെ കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മിക്കണമെന്നാവശ്യം ശക്തം. ടീ കമ്പനി മൃഗാശുപത്രിക്ക് സമീപമുള്ള പാലത്തിന്റെ കൈവരിയാണ് തകര്‍ന്ന നിലയില്‍ അപകടം വിളിച്ച് നവരുത്തുന്നത്. നാളുകള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തിലാണ് കൈവരികള്‍ തകര്‍ന്നത്. നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന ഇവിടെ അപകടസാധ്യത കുറക്കുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരസംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടതാണ് ഒടുവിലത്തെ സംഭവം. റോഡ് നവീകരണം കഴിഞ്ഞതോടെ വാഹനങ്ങള്‍ വലിയ വേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. നാളുകള്‍ ഏറെ പിന്നിട്ടിട്ടും തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൈവരികള്‍ പുനര്‍നിര്‍മിച്ച് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ എത്തിയിരിക്കുന്നത്.
What's Your Reaction?

