ഇടമലക്കുടികാരുടെ തീരാത്ത യാത്രദൂരിതം: 57 വയസുകാരന്‍ നടന്നത് നാല് കിലോമീറ്റര്‍
ഇടമലക്കുടികാരുടെ തീരാത്ത യാത്രദൂരിതം: 57 വയസുകാരന്‍ നടന്നത് നാല് കിലോമീറ്റര്‍

ഇടുക്കി: ഇടമലക്കുടിയില്‍ വീണ്ടും രോഗിയുടെ ദുരിതയാത്ര. 57 വയസുകാരന്‍ മാലയപ്പനാണ് നാല് കിലോമീറ്റര്‍ വനമേഖലയിലൂടെ നടന്ന് മാങ്കുളത്തെ ആശുപത്രിയില്‍ എത്തിയത്. കൂടല്ലാര്‍കുടിയില്‍നിന്ന് അവശനായ ഇദ്ദേഹം നടന്നാണ് ആശുപത്രിയിലെത്തിയത്. ഏതാനും നാളുകള്‍ക്കിടെ നിരവധി പേര്‍ക്കാണ് ഇടമലകുടിയില്‍ പനി ബാധിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ നിരവധി രോഗികളാണ് മരണപ്പെട്ടത്. നിലവില്‍ നിരവധി പേര്‍ക്ക് പനിയും ചുമയും മൂലം അവശതയിലുമാണ്. മിക്കവരെയും രോഗം മൂര്‍ശ്ചിക്കുന്ന അവസ്ഥയില്‍ മഞ്ചല്‍ കെട്ടി ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാറില്ല. കഴിഞ്ഞ ദിവസം ഇടമലകുടിയില്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും നിരവധി പേര്‍ പനി ബാധിതരാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാനെങ്കിലും ആനക്കുളത്ത് നിന്ന് കൂടല്ലാര്‍ വരെ ജീപ്പ് കടന്നുവരുന്ന റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരവസ്ഥ തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കുടിനിവാസികള്‍ പറഞ്ഞു.
What's Your Reaction?






