യുഡിഎഫ് കട്ടപ്പന മണ്ഡലം കണ്‍വന്‍ഷന്‍
യുഡിഎഫ് കട്ടപ്പന മണ്ഡലം കണ്‍വന്‍ഷന്‍

ഇടുക്കി: കട്ടപ്പന യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നില നില്‍ക്കണമോ എന്നു തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിന് ഏറ്റവും കുടുതല്‍ ഭൂരിപക്ഷം നേടി കൊടുക്കുന്ന മണ്ഡലം കട്ടപ്പനയായിരിക്കുമെന്ന് സി.പി മാത്യു പറഞ്ഞു. എം എം മണി എം എല്‍ എ യുടെ വിവാദ പരാമര്‍ശത്തിനെതിരെയും സി പി മാത്യു രൂക്ഷമായി പ്രതികരിച്ചു.
കട്ടപ്പന ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍ അദ്ധ്യക്ഷനായി. പ്രൊഫ.എം. ജെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ഇ എം ആഗസ്തി ,ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, ജോയി തോമസ്, തോമസ് പെരുമന , എസ് വിളക്കുന്നന്‍, ജശിവദാസ് , എ .പി ഉസ്മാന്‍, കെ ജെ ബെന്നി, തോമസ് മൈക്കിള്‍, ജോയി കൊച്ചുകരോട്ട് ,സിനു വാലുമ്മേല്‍, എം ഡി അര്‍ജുനന്‍ , ഫിലിപ്പ് മലയാറ്റ്, മനോജ് മുരളി, ജോയി കുടക്കച്ചിറ, ബിനാ ടോമി ,വര്‍ഗിസ് വെട്ടിയാങ്കല്‍, ജോണി ചീരാംകുന്നേല്‍, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






