രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി പ്രതിഷേധം: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ആരംഭിച്ചു
രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി പ്രതിഷേധം: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

ഇടുക്കി: രാജ്യവ്യാപകമായി ബിജെപി നടത്തിയ വോട്ട് കൊള്ളക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടുചോരി പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. വീടുകള്‍തോറും പ്രചരണം നടത്തി ഒപ്പുകള്‍ ശേഖരിച്ച് 5 കോടി കത്തുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും രാഷ്ട്രപതിക്കും സമര്‍പ്പിക്കുമ്പോള്‍ ജില്ലയില്‍നിന്ന് വന്‍ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡിസിസി പ്രസിഡന്റ് സി പി മാത്യു അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റുമാരായ റോയി കെ പൗലോസ്, അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ അഡ്വ. എം എന്‍ ഗോപി, തോമസ് രാജന്‍, എ കെ മണി, എ പി ഉസ്മാന്‍, എം ഡി അര്‍ജുനന്‍, അഡ്വ. സിറിയക് തോമസ്, ജെയ്‌സണ്‍ കെ. ആന്റണി, ഇന്ദു സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






